Professional Landing Page Design Services for Businesses
Professional landing page web design services in Kerala starting at ₹1699 by Big Brain Creation. Responsive, fast-loading, and conversion-focused landing pages designed for businesses, startups, products, services, and digital marketing campaigns to generate more leads and grow online.
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഏതൊരു ബിസിനസിന്റെയും വളർച്ചയ്ക്ക് ഒരു പ്രൊഫഷണൽ വെബ്സൈറ്റ് അനിവാര്യമാണ്. ഒരു വെബ്സൈറ്റ് ആരംഭിക്കുന്നതിന് ആദ്യം ആവശ്യമായത് നിങ്ങളുടെ ബിസിനസിന് അനുയോജ്യമായ ഒരു ഡൊമെയ്ൻ നെയിം ആണ്. തുടർന്ന് വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതിനായി ഹോസ്റ്റിംഗ് സ്പേസും ആവശ്യമാണ്.
നിങ്ങളുടെ പൂർണ്ണ വെബ്സൈറ്റ് വികസിപ്പിക്കാൻ കൂടുതൽ സമയം ആവശ്യമായാൽ, അതുവരെ ഒരു ലാൻഡിംഗ് പേജ് വെബ്സൈറ്റ് സൃഷ്ടിച്ച് നിങ്ങളുടെ ഡൊമെയ്ൻ ഓൺലൈനിൽ ആക്ടീവ് ആക്കാം. ഡൊമെയ്ൻ രജിസ്റ്റർ ചെയ്ത് വെബ്സൈറ്റ് ലൈവ് ആക്കുന്നതുമുതൽ അതിന്റെ ഓൺലൈൻ ചരിത്രവും വിശ്വാസ്യതയും (Domain Age) ആരംഭിക്കും. ഇത് ഭാവിയിൽ SEO-യ്ക്കും ഗൂഗിൾ റാങ്കിംഗിനും ഗുണകരമാകും.
ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ സമ്പൂർണ്ണ വെബ്സൈറ്റ് ലോഞ്ച് ചെയ്യാൻ പദ്ധതിയുണ്ടെങ്കിലും, അതുവരെ ഈ ലാൻഡിംഗ് പേജ് വെബ്സൈറ്റ് നിങ്ങളുടെ ബിസിനസിന്റെ ഓൺലൈൻ സാന്നിധ്യം ഉറപ്പാക്കും. കൂടാതെ സോഷ്യൽ മീഡിയ പ്രമോഷനുകൾക്കും, Google Ads ക്യാംപെയ്‌നുകൾക്കും, ലീഡ് ജനറേഷനും ലാൻഡിംഗ് പേജ് വളരെ ഫലപ്രദമാണ്.
നിങ്ങളുടെ ബിസിനസ് നെയിം പോലെ തന്നെ ബിസിനസ് ഡൊമെയ്ൻ നെയിമും വളരെ വിലപ്പെട്ട ഒരു ആസ്തിയാണ്. മറ്റൊരാൾ അത് സ്വന്തമാക്കുന്നതിന് മുമ്പ് നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത്, ഏറ്റവും കുറഞ്ഞ ചെലവിൽ ഒരു പ്രൊഫഷണൽ ലാൻഡിംഗ് പേജ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്ത് ഓൺലൈനിൽ പ്രസിദ്ധീകരിക്കാം.