Domain-Name-Registration

ഡൊമെയ്ൻ നെയിം രജിസ്റ്റർ ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡൊമൈൻ നെയും സെലക്ട് ചെയുമ്പോൾ .com തന്നെ പർച്ചേസ് ചെയ്യാൻ ശ്രമിക്കുക. ഏതു തരത്തിലുള്ള ബിസിനസ്സ് ആണ് നിങ്ങൾ ചെയുന്നത് എന്ന്‌ സുചിപ്പിക്കുന്ന ഡൊമൈൻ നെയിമാണെങ്കിൽ കൂടുതൽ നന്നായിരിക്കും. ഡൊമൈൻ നെയിമിൽ സ്പെൽ ചെക്ക് ഉണ്ടാവാൻ പാടില്ല. ഒരൊറ്റ പ്രാവശ്യം കേട്ടാൽ തന്നെ കസ്റ്റമേഴ്സിന് മനസ്സിൽ പതിയുന്ന താരത്തിൽ വളരെ സിംപിൾ ആയിരിക്കണം നമ്മുടെ ഡൊമൈൻ നെയും. ഒരു ഉദഹരണം എടുക്കാം Thrissurprinters.com - ഈ പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് നമുക്ക് മനസിലാവും ഇത് ഒരു പ്രിന്റിങ് സ്ഥാപനം ആണെന്ന്. ഒരിക്കൽ കേട്ടാൽ ആ പേര് പെട്ടെന്ന് മറക്കുകയും ഇല്ല.

*REDIFF.COM-*നെ നമ്മിൽ പലർക്കും അറിയാം.,

*RADIFF.COM* നമ്മിൽ ആർക്കും അറിയാൻ സാധ്യതയില്ല. എന്നാൽ *ഈ രണ്ടു ഡൊമൈൻ നെയിമുകളുടെയും ഉടമകൾ തമ്മിൽ മുബൈ ഹൈക്കോടതിയിൽ രണ്ടു വർഷം നീണ്ടു നിന്ന ഒരു നിയമ യുദ്ധം നടന്നു.,* 1999-ലെ ഓഗസ്റ്റ് മാസത്തിലാണ് ഞാൻ ഡൊമൈൻ നെയിമിനെ സംബന്ധിച്ചു പഠനം ആരംഭിക്കുന്നതും ഡൊമൈനുകൾ എടുത്ത് തുടങ്ങുന്നതും.*

*REDIFF.COM* ഉടമയും

*RADIFF.COM* ഉടമയും നടന്ന നിയമ പോരാട്ടത്തിൽ *Rediff.com* എന്ന ഡൊമൈന്‍ നെയിം ഉടമക്ക് അനുകൂലമായാണ് കോടതി വിധി പറഞ്ഞത്.

*RADIFF.COM*എന്ന വെബ്-വിലാസം *REDIFF.COM-*ൻ്റെ ബഹുഭൂരിപക്ഷം വരുന്ന ഉപഭോകതാക്കളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും എന്ന് കണ്ടെത്തിയ കോടതി *‘RADIFF’*എന്ന ഡൊമൈന്‍ നെയിം വ്യാപാര ആവശ്യത്തിനോ ഇതര സാമൂഹികാവശ്യത്തിനോ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. *സമാനതയുള്ള ഡൊമൈനുകൾ എടുക്കുന്നത് അപകടം ക്ഷണിച്ചു വരുത്തലാണെന്ന് ഈ വരികളുടെ വായനയിൽ നിന്ന് കൃത്യമായി മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു.*

സമാനമായ മറ്റൊരു കേസാണ് *Naukri.com* (നൗക്രി) ഡൊമൈന്‍ ഉടമയും *Naukari.com* (നൗകറി) ഉടമയും തമ്മിലുണ്ടായത്. ഇതിലും വിധി *Naukri.com-ന്* അനുകൂലമായിരുന്നു.!! *Naukari.com* എന്ന വെബ്‌വിലാസം ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും, ബ്രൗസിംഗ് സമയത്ത് വഴിതിരിച്ചുവിട്ട് തെറ്റായ വെബ്‌സൈറ്റിലേക്ക് എത്തിക്കാൻ *Naukari.com* കാരണമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. *മറ്റൊന്ന് കൂടി കോടതി പറഞ്ഞു; നിലനിൽക്കുന്ന സ്ഥാപനങ്ങളുടെ വെബ് വിലാസത്തിന് സമാനതയുള്ള ഡൊമൈനുകൾ എടുത്ത് ഉപയോഗിക്കാൻ ശ്രമിക്കുന്നവരുടേത് നല്ല ഉദ്ദേശമല്ലന്നും ഇത്തരക്കാരെ bad faith (വഞ്ചിക്കുവാനുള്ള ഉദ്ധേശം) വിഭാഗത്തിലെ പെടുത്താവു എന്നും കോടതി നിരീക്ഷിച്ചു...!!* സമാനതയുള്ള ഡൊമൈനുകൾ എടുത്താൽ, അതെപ്പോഴെങ്കിലും കേസായാൽ എന്ത് സംഭവിക്കുമെന്നത് ഇതിൽ കൂടുതൽ പറയാതെ മനസ്സിലാകുമെന്ന് കരുതുന്നു.

ഇതു പോലെ പ്രസക്തമാണ് ഏതെങ്കിലും സ്ഥാപനത്തിന് പേരിലുള്ള ഡൊമൈനുകൾ അവർ എടുക്കാതെ പോയിട്ടുണ്ടങ്കിൽ നാം എടുക്കുന്നതും. *ഒരു ഉദാഹരണം പറയാം; ടാറ്റാ ഇന്‍ഫോടെക്കിൻ്റെ ഒരു ഡൊമൈൻ നെയിമായ Tatainfotech.in എന്നത് ഒരാളെടുത്തു. ഉദ്ദേശം വില പെഷൽ ആയിരുന്നു. പക്ഷെ, ടാറ്റ കേസിന് പോയി. വിധി ടാറ്റയ്ക്ക് അനുകൂലമായിരുന്നു.* പ്രസ്തുത ഡൊമൈനും ടാറ്റ കേസ് നടത്താൻ ഉപയോഗിച്ച പണവും ടാറ്റയ്ക്ക് കൈമാറാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു...!!

എന്നാൽ, *MyWindowsClub.com*, *GoogleFan.com,* *GoogleFanClub.com* അതുമല്ലങ്കിൽ *Honda Users Forum* എന്നിങ്ങനെയുള്ള ഡൊമൈനുകൾ എടുക്കുന്നതിൽ തെറ്റില്ല. പക്ഷെ, *അവിടെയും ഒരു കാര്യം ശ്രദ്ധിക്കണം. ഇത്തരം വെബ് സൈറ്റുകൾ രൂപീകരിക്കുമ്പോൾ അതിൻ്റെ ബോട്ടത്തിലോ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്തോ നിയമ-നിബന്ധനകളിലോ വ്യക്തമായി പറയണം* ഈ വെബ് വിലാസത്തിനോ ഈ വെബ് വിലാസം നടത്തുന്ന വ്യക്തിക്കോ അതുമല്ലങ്കിൽ ഈ കമ്പനിക്കോ ഗൂഗിളുമായി അതുമല്ലങ്കിൽ Windows-ഉമായി യാതൊരു ബന്ധവുമില്ലെന്ന് അസന്നിഗ്ദ്ധമായി പ്രസ്താവിക്കണം.

ഇനി ശ്രദ്ധിക്കേണ്ടതാണ് സമാനതയുള്ള - അല്ലങ്കിൽ ഉച്ചാരണത്തിൽ സമാനത തോന്നാവുന്ന വാക്കുകൾ എടുക്കുന്നത്. ബ്രിട്ടീഷ് ഇംഗ്ലീഷ് - യുകെ ഇംഗ്ലീഷ് വ്യത്യാസവും ശ്രദ്ധിക്കണം. ഇതൊക്കെ ഉണ്ടാക്കുന്ന പൊല്ലാപ്പാപുകൾ ചെറുതല്ല. *ഒന്നാമത്തെ കാര്യം, പ്രാദേശിക ഭാഷയിലുള്ള പത്രങ്ങളിൽ നമ്മെ സംബന്ധിച്ച് വാർത്ത വരുമ്പോൾ അവർ അടിക്കുന്നത് വായിച്ച് - അത് ഇംഗ്ലീഷിലേക്ക് മാറ്റി ടൈപ്പ് ചെയ്‌തു ചെല്ലുന്നത് നമ്മളുമായി ഒരു ബന്ധവുമില്ലാത്ത സ്ഥാപനത്തിലായിരിക്കും എന്നതാണ് ഏറ്റവും ദുഖകരം.* അത് കൂടാതെ, ട്രേഡ് മാർക്ക് കേസിനുള്ള സാധ്യത കൂടും. നമ്മുടെ സ്ഥാപനം മറ്റൊരാൾ ഏറ്റെടുക്കാൻ ബുദ്ധിമുട്ടായേക്കും അങ്ങിനെ നീളുന്ന ആ പ്രശ്നനങ്ങളുടെ നിര....

*എൻ്റെ അനുഭവത്തിലുള്ള, നന്മ ഉദ്ദേശിച്ചു കൊണ്ട് ചെറിയ രീതിയിൽ ഉപദേശം കൊടുത്ത സ്ഥാനത്തിന് സംഭവിച്ച കാര്യം പറയാം.* അതാകുമ്പോൾ നിങ്ങളിൽ പലർക്കും പരിചിതവുമാണ് ആ സ്ഥാപനം.നിങ്ങൾ പലപ്പോഴായി പത്രങ്ങളിൽ വായിച്ച കേസാണ് *കാവ്യയുടെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ലക്ഷ്യ ഡോട്ട് കോം ഉദ്ഘാടനം ചെയ്‌തു.* അല്ലങ്കിൽ കാവ്യയുടെ ലക്ഷ്യയിൽ പോലീസ് പരിശോധന നടത്തി. കാവ്യയുടെ ലക്ഷ്യയിൽ പുതിയ ഡിസൈൻ ലോഞ്ചിംഗ് നടന്നു തുടങ്ങിയ വാർത്തകൾ അനേകം നാം വായിച്ചു. ഇത് കൂടാതെ പലപ്പോഴായി കുറെ പരസ്യവും അവർ ചെയ്‌തു. വിശേഷിച്ചും, എറണാകുളം നഗരത്തിൽ....!! *പക്ഷെ, ആളുകൾ പരസ്യം വായിക്കുമ്പോൾ സ്‌പെല്ലിംഗ് ചെക്ക് ചെയ്തു മനസ്സിൽ കയറ്റി വെക്കില്ലലോ ....* അവരുടെ ജോലി അതല്ലല്ലോ.... ഈ വാർത്തകളും പരസ്യങ്ങളും കാണുന്ന നാമെങ്ങിനെയാണ് ലക്ഷ്യ ഡോട്ട് കോം എന്നത് ടൈപ്പ് ചെയ്യുക. *Lakshya.com* എന്നല്ലേ...?? അതെ, എന്നാണ് എൻ്റെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത്. *പക്ഷെ, യഥാർത്ഥത്തിൽ കാവ്യയുടെ ലക്ഷ്യയുടെ സ്‌പെല്ലിംഗ് Laksyah.com എന്നാണ് !!??*

പക്ഷെ, ഇവർ കൊടുത്ത പരസ്യവും ഇവർ സൃഷ്ട്ടിച്ച വാർത്തയും *Lakhsyam.com* *Lakshya.in* *Lakshya.org* എന്നിവർക്ക് ഗുണം ചെയ്‌തു. ഇപ്പോഴുള്ള സ്ഥിതി, *കോടികൾ മുടക്കി എസ്റ്റാബ്ലിഷ്‌ ചെയ്‌ത ഈ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ വെറും 294 പേരാണ് ഇന്ന് കയറുന്നത്.* ഈ നിമിഷം വരെ അവർക്ക് സുപ്രധാന പരാജയ കാരണം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

സമാനത തോന്നാവുന്ന കുറച്ചു വാക്കുകൾ താഴെ നൽകുന്നു. ഇത്തരം ഡൊമൈനുകൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. അഥവാ എടുക്കുകയാണ് എങ്കിൽ souq.com ചെയ്തത് പോലെ സമാനതയുള്ള എല്ലാം രജിസ്റ്റർ ചെയ്യുക. അതുമല്ലങ്കിൽ നിങ്ങൾ ഏതൊക്കെ രാജ്യത്താണോ പ്രവർത്തിക്കുന്നത്; അവിടങ്ങളിൽ ട്രേഡ് മാർക്ക് നിർബന്ധമായും രജിസ്റ്റർ ചെയ്യുക.

*സമാനതയുടെ ഉദാഹരണങ്ങൾ താഴെ :-*

1. Advice- *Advise*
2. Affect- *Effect*
3. Airplane- *Aeroplane*
4. Allowed- *Aloud*
5. Already- *All Ready*
6. Alright- *All Right*
7. Angel- *Angle*
8. Appraise- *Apprise*
9. Bare- *Bear*
10. Ball- *Bawl*
11. Beside- *Besides*
12. Block- *Bloc*
13. Blond- *Blonde*
14. Brake- *Break*
15. Breathe– *Breath*
16. Capital- *Capitol*
17. Canvas- *Canvass*
18. Censor- *Sensor*
19. Center- *Center*
20. Sight- *Site*
21. Complement - *Compliment*
22. Confident- *Confidant*
23. Coral- *Corral*
24. Council- *Counsel*
25. Flier- *Flyer*
26. Enquiry- *Inquiry*
27. Flair- *Flare*
28. Gray- *Grey*
29. Hangar- *Hanger*
30. Heroine- *Heroin*
31. Incidence- *Incidents*
32. Loath- *Loathe*
33. Mute- *Moot*
34. Pray- *Prey*
35. Quiet- *Quite*
36. Raise- *Rise*

*ഇതിങ്ങനെ നൂറുകൾ കടന്നു നീണ്ടേക്കാം...*

ഇനിയും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുരുക്കി പറയുന്നു., *Easy Advertising*അഥവാ എത്ര മാത്രം കുറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊണ്ട് പരസ്യം വിജയിപ്പിക്കാം, ഉദാഹരണം, *ToysEmart.com* - *ലോകോത്തര കളിപ്പാട്ടങ്ങളുടെ പ്രളയം... മറ്റാർക്കും നൽകാൻ കഴിയാത്ത വിലയിൽ....* എന്നിങ്ങനെ ഏറ്റവും കുറഞ്ഞ വരികൾ കൊണ്ട് പരസ്യം ക്ളിക്കാക്കാൻ പറ്റുമോ എന്നത് പരിശോധിക്കുക.

*Brand Character * അഥവാ എത്ര മാത്രം "വിപണന വ്യക്തിത്വം" ഉണ്ട്. അഥവാ വിപണിയിലുള്ള കോടിക്കണക്കിന് വെബ് വിലാസങ്ങളിൽ നിന്ന് നാം വേറിട്ട് നിൽക്കുന്നുണ്ടോ എന്നത് പരിശോധിക്കുക.

*Profitability* അഥവാ എത്രമാത്രം ലാഭകരമായ ഏരിയയുടെ ആശയമാണ് പ്രസ്തുത ഡൊമൈൻ നയിം ഉൾക്കൊള്ളുന്നത് എന്നത് പഠന വിധേയമാക്കുക.

*Takeover Scop* അഥവാ നമ്മുടെ വിലാസം സ്ഥാപനമാക്കിയാൽ, വിപണിയിലെ ഒന്നാം നിരക്കാർക്ക് ശക്താനായ എതിരാളി ആകുമെന്ന തോന്നലുണ്ടായാൽ ഏറ്റെടുക്കാൻ പോന്ന ശക്തികൾ മാർക്കറ്റിൽ ഉണ്ടോ?

*Income Sources* അഥവാ പ്രസ്തുത ഡൊമൈൻ നയിം ഒരു വെബ്‌ പോർട്ടലായി മാറിയാൽ അതിന്‍റെ വരുമാന ഉറവിടങ്ങൾ ഏതെല്ലാം എന്നതും മുൻകൂട്ടി അറിഞ്ഞു വെക്കണം.

*Emotional Backup* അഥവാ ഏതെങ്കിലും സമൂഹവുത്തിൻ്റെ വൈകാരികാതയുമായി പ്രസ്‌തുത ഡൊമൈനിന് ബന്ധമുണ്ടോ ? ഉദാഹരണം; *GCCBusinessNews.com* ജിസിസിയിലെ ബിസിനസ്സ് സമൂഹം, *WorldIslamicNews.com* ലോകത്തുള്ള മുസ്‌ലിം സമൂഹം, *MalabarNews.com* മലബാറിലെ ജനസമൂഹം അങ്ങിനെ നീളും ഉദാഹരണങ്ങൾ....